പ്രകൃതി വിരുദ്ധ പീഡനം; പോക്‌സോ കേസില്‍ യുവാവിന് 35 വര്‍ഷം കഠിന തടവ്

പ്രതി 1,25,000 രൂപ പിഴ അടയ്ക്കാനും പിഴത്തുക കുട്ടിയുടെ കുടുംബത്തിനു നല്‍കാനും കോടതി ഉത്തരവിട്ടു.

pocso_case
Last Updated :20 January 2024, 9:26 am IST

തിരുവനന്തപുരം: ആറു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയെ 35 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച് നെയ്യാറ്റിന്‍കര പോക്സോ അതിവേഗ കോടതി. പള്ളിച്ചല്‍, നടുക്കാട്, കോട്ടുകോണം റോഡരികത്തുവീട്ടില്‍ വിഷ്ണുപ്രസാദി(27)നെയാണ് പോക്സോ അതിവേഗ കോടതി ഒന്ന് ജഡ്ജി കെ വിദ്യാധരന്‍ ശിക്ഷിച്ചത്. 2020-ലായിരുന്നു കേസിനാസ്പദമായ സംഭവം.

നരുവാമൂട് പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രതിയെ അറസ്റ്റു ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെഎസ് സന്തോഷ്‌കുമാര്‍ ഹാജരായി. പ്രതി 1,25,000 രൂപ പിഴ അടയ്ക്കാനും പിഴത്തുക കുട്ടിയുടെ കുടുംബത്തിനു നല്‍കാനും കോടതി ഉത്തരവിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now