
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

കൊച്ചി: തോപ്പുംപടി ഹാര്ബര് പാലത്തിനു മുകളില് കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. തുടര്ന്ന് ഒന്നര മണിക്കൂര് നേരം പാലത്തിലൂടെയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. ഫോര്ട്ട്കൊച്ചി സ്വദേശി കമാലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മഹാരാജാസ് കോളജില് ഇന്നലെയുണ്ടായ സംഘര്ഷത്തെ തുടര്ന്ന് കസ്റ്റഡിയിലെടുത്ത സഹോദരന് മാലിക്, സുഹൃത്ത് ഹാഫിസ് എന്നിവരെ കാണാന് അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു യുവാവിന്റെ പരാക്രമം.
നാട്ടുകാര് വിവരം അറിയിച്ചതിനെ തുടര്ന്നു ഫയര്ഫോഴ്സും പൊലീസും സ്ഥലത്തെത്തുകയായിരുന്നു. എറണാകുളം സിറ്റി ഡപ്യൂട്ടി കമ്മിഷണര് ഉള്പ്പടെയുള്ളവര് സ്ഥലത്തെത്തി, ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.
A youth who climbed up the harbour bridge in #Kochi threatening to commit suicide after his brother was arrested in students' clashes at Maharaja's College, Ernakulam, comes down after pacified by police on Thursday.@NewIndianXpress @xpresskerala pic.twitter.com/Mb9InBChY6
â A Sanesh (@sanesh_TNIE) November 3, 2022
കേസുമായി ബന്ധപ്പെട്ട് പൊലീസ് നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് അതുല്, എസ്എഫ്ഐ പ്രവര്ത്തകന് അനന്ദു, വിദ്യാര്ത്ഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് അടക്കം ചേര്ത്താണ് പൊലീസ് കേസ് രജിസ്റ്റര് ചെയ്തിട്ടുള്ളതെന്ന് ഡിസിപി എസ് ശശിധരന് പറഞ്ഞു. കോളേജിന് സമീപത്തെ എറണാകുളം ജനറല് ആശുപത്രിക്ക് മുന്നില് വെച്ചും ഇന്നലെ സംഘര്ഷം ഉണ്ടായിരുന്നു.
സംഘര്ഷത്തില് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അമല് ജിത്ത്, വനിതാ പ്രവര്ത്തക റൂബി അടക്കം 10 എസ്എഫ്ഐക്കാര്ക്ക് പരിക്കേറ്റിരുന്നു. ഇവരെ എറണാകുളം ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു.
കെഎസ്യു നേതാക്കളായ നിയാസ് റോബിന്സന് അടക്കം പരിക്കേറ്റ ആറ് പേരെ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കു ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


