ഭർത്താവ് മാറിയപ്പോൾ വീട്ടമ്മയെ അശ്ലീല ഫോട്ടോ കാണിച്ചു, ചോദ്യം ചെയ്തപ്പോൾ സംഘം ചേർന്ന് ആക്രമണം; അഞ്ച് പേർ അറസ്റ്റിൽ

വീട്ടമ്മയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു

അറസ്റ്റിലായവർ
Last Updated :20 January 2024, 9:20 am IST
Edited by :migrator

കോട്ടയം; തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ചെന്ന പരാതിയിൽ അഞ്ചു യുവാക്കൾ അറസ്റ്റിൽ. വീട്ടമ്മയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇടക്കുന്നം സ്വദേശികളായ ഡോണ മാത്യു (30),  ജയ്‌സൺ മാത്യു (25),  ക്രിസ് ജെയിംസ് (20), ജസ്റ്റിൻ തോമസ് (22), മിഥുൻ സാബു (22) എന്നിവരാണ് അറസ്റ്റിലായത്. 

കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തുള്ള ഫാസ്റ്റ് ഫുഡ്കടയിൽ വ്യാഴാഴ്ച രാത്രി 11മണിയോടെയാണ് സംഭവമുണ്ടായത്. കൂവപ്പള്ളി സ്വദേശികളായ ദമ്പതിമാരാണ് ആക്രമണത്തിന് ഇരയായത്.  ദമ്പതിമാർ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നതിന് സമീപം യുവാക്കൾ വന്നിരുന്നു. ഭർത്താവ് മാറിയ സമയത്ത് യുവാക്കളിലൊരാൾ മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന അശ്ലീല ചിത്രം വീട്ടമ്മയെ കാണിച്ചു. 

ഭർത്താവിനോട് സംഭവം പറഞ്ഞതോടെ യുവാക്കളെ ചോദ്യം ചെയ്തു. പിന്നീട് കടയുടെ വെളിയിൽ ഇറങ്ങിയ ദമ്പതിമാരെ യുവാക്കൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ദമ്പതികളുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർചെയ്ത് യുവാക്കളെ പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.ഐ. രഘുകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റുചെയ്തത്. യുവാക്കളെ കോടതിയിൽ ഹാജരാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now