സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക; അഞ്ചുപേര്‍ ചികിത്സയില്‍ 

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതോടെ സിക വൈറസ് ബാധിച്ചവരുടെ എണ്ണം 51 ആയി. നിലവില്‍ അഞ്ചുപേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 11, 586 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10.59 ശതമാനമാണ് കോവിഡ് സ്ഥിരീകരണ നിരക്ക്. 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. 135 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി മന്ത്രി അറിയിച്ചു. 

സംസ്ഥാനം കോവിഡ് വാക്‌സിന്‍ ക്ഷാമം നേരിടുകയാണ്. പല ജില്ലകളിലും വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നു. ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് സംസ്ഥാനത്തെ വാക്‌സിനേഷനും എന്നും മന്ത്രി പറഞ്ഞു. 45 വയസിന് മുകളിലുള്ള 76 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്കി. 35 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കിയതായും മന്ത്രി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now