അതിരപ്പിള്ളിയിൽ യുവാവിനെ വെട്ടിക്കൊന്ന കേസ് : പ്രതി പിടിയിൽ
വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ കണ്ണൻകുഴി പാലത്തിനുസമീപത്തുവച്ചാണ് പ്രദീപിന് വെട്ടേറ്റത്
തൃശൂർ : അതിരപ്പിള്ളിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. അതിരിപ്പിള്ളി സ്വദേശി ഗിരീഷാണ് ശനിയാഴ്ച പുലർച്ചെ പിടിയിലായത്. കണ്ണൻകുഴി താളത്തുപറമ്പിൽ പ്രദീപ്(39) ആണ് വെട്ടേറ്റുമരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ കണ്ണൻകുഴി പാലത്തിനുസമീപത്തുവച്ചാണ് പ്രദീപിന് വെട്ടേറ്റത്. അതിരപ്പിള്ളി പ്ലാന്റേഷനിലെ താത്കാലിക തൊഴിലാളിയും കണ്ണൻകുഴി ജലനിധിയുടെ പമ്പ് ഓപ്പറേറ്ററുമായ പ്രദീപ് രാത്രി ജലനിധിയുടെ മോട്ടോർ ഓഫ് ചെയ്യാൻ പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ഗിരീഷും പ്രദീപും തമ്മിൽ കണ്ണൻകുഴിയിൽവച്ച് വഴക്കുണ്ടായതായി പറയുന്നു. വഴക്ക് കൈയാങ്കളിയിലെത്തിയപ്പോൾ നാട്ടുകാർ പിടിച്ചുമാറ്റി. പ്രശ്നം തീർക്കാൻ ഇരുവരെയും അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അബുജാക്ഷന്റെ ഭര്‍ത്താവ്



