അടയമണ്‍ സ്വദേശിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം എസ്.എ.ടി ആശുപത്രിയില്‍ വെച്ചാണ് പ്രസവിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 12:18 am IST

News Now

തിരുവനന്തപുരം : അയല്‍വാസിയായ യുവാവ് പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍, കൗമാരക്കാരി പ്രസവിച്ചു. അടയമണ്‍ സ്വദേശിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം എസ്.എ.ടി ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞിനു ജന്മം നല്‍കിയത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അടയമണ്‍ വട്ടലില്‍ സ്വദേശി രഞ്ജിത്തി (21) നെ കിളിമാനൂര്‍ പൊലീസ് അറസ്റ്റുചെയ്തു.

ടാപ്പിംഗ് തൊഴിലാളിയാണ് ഇയാള്‍. 17 കാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ മുന്‍പ് ഇയാള്‍ പലകുറി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വീട്ടുകാര്‍ നിരസിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാലും അയല്‍പക്ക ബന്ധം വേണ്ടെന്നു വച്ചുമാണ് വീട്ടുകാര്‍ ഇത് നിരസിച്ചത്. 

ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു എന്ന് വീട്ടുകാര്‍ അറിയുന്നത്. അറസ്റ്റിലായ രഞ്ജിത്തിനെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയല്‍പക്കത്തെ കൗമാരക്കാരി പ്രസവിച്ചു ; 21 കാരന്‍ അറസ്റ്റില്‍