ശബരിമല മണ്ഡലക്കാലത്ത് കെഎസ്ആര്‍ടിസി നിരക്ക് കൂട്ടിയതിനെതിരായ ഹര്‍ജി സുപ്രിംകോടതി തള്ളി

Last Updated :20 January 2024, 7:57 am IST

News Now

ന്യൂഡല്‍ഹി : ശബരിമല മണ്ഡലക്കാലത്ത് കെഎസ്ആര്‍ടിസി നിരക്ക് കൂട്ടിയതിനെതിരായ ഹര്‍ജി സുപ്രിംകോടതി തള്ളി. കെഎസ്ആര്‍ടിസി ചാര്‍ജ് വര്‍ധന ചോദ്യം ചെയ്തുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍ വി ബാബുവാണ് സുപ്രിംകോടതിയെ സമീപിച്ചത്. 

ഹര്‍ജി അസംബന്ധം എന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് ഒറ്റവാക്കില്‍ തന്നെ ഹര്‍ജി തള്ളുന്നതായി അറിയിച്ചു. പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന ആവശ്യവും കോടതി തള്ളി. 

നേരത്തെ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ റിട്ട് ഹര്‍ജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു. ശബരിമലയില്‍ നിരീക്ഷണ സമിതിയെ നിയോഗിച്ച കേരള ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അസംബന്ധം' ; ഒറ്റവാക്കില്‍ ഹര്‍ജി തള്ളി സുപ്രിംകോടതി