ആ മാഡം ഞാനല്ല, നടിയ്ക്ക് പിന്തുണയുമായി സരിതാ എസ് നായര്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരാണ് കുറ്റം ചെയ്തതെന്ന് മനസിലാക്കാനാവാത്ത അവസ്ഥയാണ് - ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ അവര്‍ക്കൊപ്പമെന്നും സരിതാ എസ് നായര്‍

Last Updated :19 January 2024, 11:56 pm IST

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസന്വേഷണം ഒരു മാഡത്തിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആ മാഡം ഞാനല്ലെന്ന വിശദീകരണവുമായി സോളാര്‍ നായിക സരിതാ എസ് നായര്‍ രംഗത്ത്. കേസില്‍ ഫെനിബാലകൃഷ്ണന്റെ രംഗപ്രവേശത്തോടെയാണ് സരിത എസ് നായരുടെ പേരും പലകോണില്‍ നിന്നും ഉയര്‍ന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ തന്റെ പിന്തുണ നടിയ്‌ക്കൊപ്പമാണെന്നും സരിത പറഞ്ഞു.

ഫെനി ബാലകൃഷ്ണന്‍ ഇപ്പോള്‍ തങ്ങളുടെ വക്കീലല്ലെന്നും ഇക്കാര്യത്തില്‍ അയാള്‍ നടത്തിയ നീക്കം തികച്ചും പ്രൊഫഷണല്‍ നീക്കമായിരിക്കുമെന്നും സരിത പറഞ്ഞു. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായത്തിന് യാതൊരുപ്രസക്തിയുമില്ല. നേരത്തെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഫെനിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നു.

പള്‍സര്‍ സുനി ഫെനിയ വന്നുകണ്ടിരുന്നെന്ന് പത്രത്തിലൂടെ അറിയാന്‍ കഴിഞ്ഞിരുന്നു. ഫെനി ചെയ്യേണ്ടിയിരുന്നത് സുനിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു വേണ്ടതെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരാണ് കുറ്റം ചെയ്തതെന്ന് മനസിലാക്കാനാവാത്ത അവസ്ഥയാണ്. ആക്രമിക്കപ്പെട്ട നടി ഏറെ കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ടന്നാണ് മനസിലാകുന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ അവര്‍ക്കൊപ്പമെന്നും സരിതാ എസ് നായര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ആ മാഡം ഞാനല്ല, നടിയ്ക്ക് പിന്തുണയുമായി സരിതാ എസ് നായര്‍