
ആറ്റില്‍ കുളിക്കുന്നതിനിടെ ഇടുക്കി സ്വദേശി മുങ്ങിമരിച്ചു
അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്
Last Updated :20 January 2024, 12:19 am IST
പത്തനംതിട്ട: പുഴയില്‍ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. 40വയസ്സുള്ള ചന്ദ്രൻ ആണ് മരിച്ചത്. ചിറ്റാര്‍ അള്ളുങ്കല്‍ അണക്കെട്ടിനു സമീപം കക്കാട്ടാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
ഇടുക്കി സ്വദേശിയായ ഇയാൾ കൈതത്തോട്ടത്തില്‍ ജോലിക്കെത്തിയതാണ്. കുളിക്കുന്നതിനിടയില്‍ ചന്ദ്രന്‍ വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



