
ആലപ്പുഴയില്‍ ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു
രോഗിക്ക് ഓക്സിജന്‍ നല്‍കുന്നതിനിടെ 108 ആംബുലന്‍സിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം.

ആലപ്പുഴ: ചമ്പക്കുളത്ത് ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു. രോഗിക്ക് ഓക്സിജന്‍ നല്‍കുന്നതിനിടെ 108 ആംബുലന്‍സിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. ചമ്പക്കുളം സ്വദേശി മോഹനന് നായരാണ് ദാരുണമായി മരിച്ചത്.ശ്വാസംമുട്ടലിനു ചികില്‍സ തേടിയ ഇദ്ദേഹത്തെ ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍നിന്ന് എടത്വ ജൂബിലി ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടെയാണ് അപകടം.
ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉയര്‍ന്നുപൊങ്ങി. 108 ആംബുലന്‍സിലെ നഴ്സ് സാഹസികമായി മോഹനന് നായരെ പുറത്തെത്തിച്ച് ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു വിട്ടെങ്കിലും രക്ഷിക്കാനായില്ല. 108 ആംബുലന്‍സ് ഡ്രൈവര്‍
സെയ്ഫുദ്ദീനെ (32) പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ആംബുലന്‍സിലുണ്ടായിരുന്ന നഴ്സിനും ഗുരുതരമായി പരിക്കേറ്റു.ആംബുലന്‍സിനൊപ്പം സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, രണ്ടു ബൈക്കുകള്‍, കാര്‍, കട എന്നിവ പൂര്‍ണമായി കത്തിനശിച്ചു.രോഗിയെ ആംബുലന്‍സിനുള്ളില്‍ പ്രവേശിപ്പിച്ച ശേഷം ഓക്സിജന്‍ കൊടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
