അമ്മാവനെ യുഡിഎഫ് പോസ്റ്ററില്‍ അടിച്ചുമാറ്റി, 'ഇതിലും ഭേദം കഠാരയെടുത്ത് കക്കാന്‍ ഇറങ്ങുന്നതായിരുന്നു', കുറിപ്പ്

ഹൈബി ഈഡനു വേണ്ടി കഷ്ടപ്പെടുന്ന ചെല്ലാനത്തെ കോണ്‍ഗ്രസുകാരൊക്കെ ഇതു കാണുന്നുണ്ടല്ലോല്ലേ !

Last Updated :20 January 2024, 7:58 am IST
Edited by :migrator

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രളയവുമായി ബന്ധപ്പെട്ട് യുഡിഎഫ് പുറത്തിറക്കിയ പോസ്റ്ററിനെ വിമര്‍ശിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ലാല്‍സണ്‍ അലോഷ്യസ് പള്ളിപ്പറമ്പില്‍ എന്നയാളുടേതാണ് പോസ്റ്റ്. ചിത്രത്തിലുള്ള ആള്‍, പ്രളയം ബാധിച്ച  ഹൈറേഞ്ച് നിവാസിയോ, ഇടനാട് പ്രദേശവാസിയോ അല്ല, കൊച്ചി ചെല്ലാനം ഗ്രാമത്തിലെ ആളാണ്. വൈകീട്ട് ചായകുടിക്കാന്‍ പോയ അമ്മാവനെ, ചായക്കടയുടെ പരിസരത്ത് വെച്ച് അഭിനയിപ്പിക്കുകയായിരുന്നുവെന്ന് ഇയാള്‍ എഫ്ബി പോസ്റ്റില്‍ പറയുന്നു.

ആ ഫോട്ടോയാണ് പിന്നീട് യുഡിഎഫ് സംസ്ഥാന ഘടകത്തിന്റെ ഒഫീഷ്യല്‍ പേജിലെ പോസ്റ്ററില്‍ ഡാമിന് മുന്നില്‍ കൈചൂണ്ടി നില്‍ക്കുന്ന പോസ്റ്ററായത്. 10 വോട്ടിനു വേണ്ടി എന്തു തറ വേലയും കാണിക്കുന്ന കൂട്ടരാണെന്നറിയാം. എന്നാലും ഇത്തരത്തില്‍ അധ:പതിക്കുന്നതു കാണുമ്പോള്‍ അറപ്പു തോന്നുന്നു. ഇതിലും ഭേദം കഠാരയെടുത്ത് കക്കാന്‍ ഇറങ്ങുന്നതായിരുന്നു എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം ഉന്നയിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ഈ ചിത്രത്തില്‍ വിരല്‍ ചൂണ്ടി നില്‍ക്കുന്നത് എന്റെ രണ്ടാമത്തെ അമ്മാവനാണ്.
ഈ ചിത്രത്തിലെ വലിയ വൈരുദ്ധ്യമെന്നത് പടത്തിലെ പോലെ പ്രളയം ബാധിച്ച ഹൈറേഞ്ച് നിവാസിയോ, ഇടനാട് പ്രദേശവാസിയോ അല്ല അമ്മാവനും ഞങ്ങളും. 
കൊച്ചി ചെല്ലാനം എന്ന മത്സ്യഗ്രാമത്തിലെ സാധാരണക്കാരാണ്. 
പടത്തിന്റെ പിന്നിലെ കഥയിലേക്കു വരാം.
പതിവായി എന്നും വൈകുന്നേരം അമ്മാവന്‍ ഗാസ്പര്‍ ചേട്ടന്റെ കടയില്‍ ചായ കുടിക്കാന്‍ പോകാറുണ്ട്. കഴിഞ്ഞ ദിവസം ചായക്കടയുടെ പരിസരത്ത് സിനിമാ ഷൂട്ടിംഗ് എന്ന ബാനറില്‍ ഫോട്ടോ ഷൂട്ട് നടന്നായിരുന്നു. 'ചേട്ടനു ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാമോ ?
ചേട്ടാ ഒന്നു കൈ ചൂണ്ടി നില്‍ക്കാമോ എന്ന് പറഞ്ഞ് ഫോട്ടോയെടുത്ത് അവര്‍ വിളിക്കാമെന്ന് പറഞ്ഞ് പോയി.

ഇന്നലെ വൈകുന്നേരം UDF ന്റെ പ്രചരണത്തിന്റെ ഭാഗമായി UDF സംസ്ഥാന ഘടകത്തിന്റെ ഒഫീഷ്യല്‍ പേജിലെ (48, 000 ലൈക്കുള്ള അവരുടെ ഒഫീഷ്യല്‍ പേജ്) പോസ്റ്ററില്‍ അമ്മാവന്‍ കൈ ചൂണ്ടി നില്‍ക്കുന്നു.

10 വോട്ടിനു വേണ്ടി എന്തു തറ വേലയും കാണിക്കുന്ന കൂട്ടരാണെന്നറിയാം. എന്നാലും ഇത്തരത്തില്‍ അധ:പതിക്കുന്നതു കാണുമ്പോള്‍ അറപ്പു തോന്നുന്നു.

ഹൈബി ഈഡനു വേണ്ടി കഷ്ടപ്പെടുന്ന ചെല്ലാനത്തെ കോണ്‍ഗ്രസുകാരൊക്കെ ഇതു കാണുന്നുണ്ടല്ലോല്ലേ !

ഇതിലും ഭേദം കഠാരയെടുത്ത് കക്കാന്‍ ഇറങ്ങുന്നതായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

''ഇതിലും ഭേദം കഠാരയെടുത്ത് കക്കാന്‍ ഇറങ്ങുന്നതായിരുന്നു''