
ഇന്ന് അറസ്റ്റിലായത് 2282 പേർ; 1617 വാഹനങ്ങൾ പിടിച്ചെടുത്തു
ഇന്ന് അറസ്റ്റിലായത് 2282 പേർ; 1617 വാഹനങ്ങൾ പിടിച്ചെടുത്തു
തിരുവനന്തപുരം: ലോക്ക്ഡൗൺ നിയമ ലംഘനത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് 2217 കേസുകൾ റിപ്പോർട്ട് ചെയ്തു. 2282 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 1617 വാഹനങ്ങൾ പിടിച്ചെടുത്തു.
സംസ്ഥാനത്ത് ഇന്ന് 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളില്‍ 18 മലയാളികള്‍ മരിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കാസര്‍കോട് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണു വിവിധ ജില്ലകളില്‍ ഇന്നു രോഗം ബാധിച്ചവരുടെ കണക്ക്. കാസര്‍കോട് 6 പേര്‍ വിദേശത്തു നിന്നു വന്നവരാണ്. 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം പകര്‍ന്നത്. മലപ്പുറത്തും കൊല്ലത്തും ഉള്ള രോഗികള്‍ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ടയിലെ രോഗി വിദേശത്തു നിന്നു വന്നതാണ്.
ഇതുവരെ 327 പേര്‍ക്കു സംസ്ഥാനത്ത് രോഗം വന്നു. 266 പേര്‍ ചികിത്സയിലാണ്. 1,52,804 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 10,716 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 9607 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരുടെ പരിശോധന ഫലം നെഗറ്റീവായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
