എം വിന്‍സെന്റ് എംഎല്‍എ പൊലീസ് കസ്റ്റഡിയില്‍

പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു -  ഒരു ദിവസത്തേക്കാണ് നെയ്യാറ്റിന്‍കര കോടതി കസ്റ്റഡിയില്‍ വിട്ടത്

Last Updated :19 January 2024, 11:57 pm IST
Edited by :migrator

തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് നെയ്യാറ്റിന്‍കര കോടതി കസ്റ്റഡിയില്‍ വിട്ടത്. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. കസ്റ്റഡി കാലാവധി സമാപിക്കെ നാളെ എംഎല്‍എയുടെ ജാമ്യാക്ഷേ പരിഗണിക്കും

തിങ്കളാഴ്ച രാവിലെ അസിസ്റ്റന്റ് പബഌക്ക് പ്രോസിക്യൂട്ടറാണ് ചോദ്യം ചെയ്യലിനായി വിന്‍സെന്റിനെ കസ്റ്റഡിയില്‍ വിട്ട് നല്‍കാന്‍ അപേക്ഷ നല്‍കിയത്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലേക്ക് പത്തുമാസത്തിനുള്ളില്‍ വന്ന ഫോണ്‍വിളികളുടെ വിശദാംശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ നാട്ടില്‍ കൊണ്ടുനടന്ന് അപമാനിക്കാനാണ് ശ്രമമെന്നായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്്. മറ്റുതെളിവുകളും വിശദാംശങ്ങളും ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. 

പരാതിക്കാരിയായ  വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചതായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പല ഫോണ്‍ നമ്പറുകളില്‍ നിന്നായി വിളിച്ച് പരാതിക്കാരിയെ ശല്യപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. 2016 സെപ്റ്റംബര്‍ 10ന് രാത്രി എട്ടിനും നവംബര്‍ 11ന് രാവിലെ 11നും വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പോലീസ് ആരോപിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

എം വിന്‍സെന്റ് എംഎല്‍എ പൊലീസ് കസ്റ്റഡിയില്‍