
News Now
'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

തിരുവനന്തപുരം: വീട്ടമ്മയുടെ ആത്മഹത്യാ ശ്രമത്തില് എംവിന്സെന്റ് എംഎല്എയെ അറസ്റ്റ് ചെയ്യും. സംഭവത്തില് എംഎല്എയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തിയതിനും ആത്മഹത്യാ പ്രേരണയുമാണ് എംഎല്എയുടെ മേല് ചുമത്തിയത്.
പരാതിയില് വീട്ടമ്മ ഉറച്ചുനിന്നതോടെയാണ് എംഎല്എയുടെ അറസ്റ്റിലേക്ക് കാര്യങ്ങള് നീങ്ങിയത്. വീട്ടമ്മയെ ആത്മഹത്യയിലേക്ക് നയിച്ചത് കുടുംബപരമായ കാര്യങ്ങളാണെന്നും താന് മൂലമല്ലെന്ന് മാധ്യമങ്ങളോടും പാര്ട്ടിക്കാരോടും പറയണമെന്നും എംഎല്എ ആത്മഹത്യക്ക്് ശ്രമിച്ച വീട്ടമ്മയുടെ സഹോദരനോട് സംസാരിച്ചതിന്റെ ഫോണ് സംഭാഷണവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എംഎല്എയെ ചോദ്യം ചെയ്യുന്നതിനായി സ്പീക്കറുടെ അനുമതിയും തേടിയിരുന്നു. അതേസമയം തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് ഡിജിപിക്ക് എംഎല്എ പരാതി നല്കിയിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



