
News Now
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ട്; യുഎഇ ഒന്നാമത്, പട്ടിക ഇതാ...

തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു

ഫര്ഹാന് പാക് നായകനായപ്പോള് ചരിത്രം വഴി മാറി; അഭിഷേകിന്റെ റെക്കോര്ഡ് തകര്ത്തു; പരമ്പരയിലെ താരം

Delhi Protest: യൂത്ത് കോണ്ഗ്രസ്, എൻഎസ്യുഐ പ്രവർത്തകർ കസ്റ്റഡിയിൽ
കൊച്ചി: എറണാകുളം സര്ക്കാര് മെഡിക്കല് കോളേജില് കോവിഡ് ചികിത്സയില് കഴിയുന്ന മൂന്ന് പേര് ഗുരുതരാവസ്ഥയില്. ഒരാള് തൃശൂര് സ്വദേശിനായ 80 വയസുകാരിയാണ്. ശ്വാസകോശ അണുബാധയുള്ള രോഗി ദീര്ഘ കാലമായുള്ള വൃക്ക രോഗത്തിനും ചികിത്സയിലാണ്
കുവൈറ്റില് നിന്നും 12 ആം തീയതി കൊച്ചിയില് എത്തിയ കൊല്ലം സ്വദേശിയായ 53 വയസ്സുകാരനെ കോവിഡ് ന്യൂമോണിയ മൂലം ഐസിയു വില് പ്രവേശിപ്പിച്ചിട്ടുണ്ട്. ദീര്ഘകാലമായി പ്രമേഹ രോഗിയായ ഇദ്ദേഹം കൃത്രിമശ്വസനസഹായിയുടെ സഹായത്തിലാണ്.അരുണാചല് പ്രദേശില് നിന്നും കൊച്ചിയിലെത്തിയ 32 വയസ്സുകാരനായ എറണാകുളം സ്വദേശി ശ്വാസതടസ്സം കൂടിയതിനെത്തുടര്ന്നു ഐസിയു വില് പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കോവിഡ് ഫലം പോസിറ്റീവാണ്. ദീര്ഘകാലമായി പ്രമേഹ രോഗിയായ ഇദ്ദേഹം കൃത്രിമശ്വസനസഹായിയുടെ സഹായത്തിലാണ്.
ജില്ലയില് കഴിഞ്ഞ ദിവസം 13 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തില് ഉള്ളവരുടെ ആകെ എണ്ണം 11637 ആണ്. ഇതില് 9834 പേര് വീടുകളിലും, 603 പേര് കോവിഡ് കെയര് സെന്ററുകളിലും, 1200 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

