എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് പള്‍സര്‍ സുനി

അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു സുനില്‍ കുമാറിന്റെ പ്രതികരണം

Last Updated :19 January 2024, 11:57 pm IST
Edited by :migrator

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ എല്ലാവരും പിടിയിലായിട്ടില്ലെന്ന് മുഖ്യപ്രതി സുനില്‍ കുമാര്‍. അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു സുനില്‍ കുമാറിന്റെ പ്രതികരണം.

റിമാന്‍ഡ് കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് സുനില്‍ കുമാര്‍ അടക്കം നാലു പ്രതികളെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. മാര്‍ട്ടിന്‍, സലിം, വിജേഷ് എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്. കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരണമായാണ് എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് സുനി പറഞ്ഞത്.

വമ്പന്‍ സ്രാവുകള്‍ പുറത്തുണ്ട് എന്ന് ഇതിനു മുമ്പും പള്‍സര്‍ സുനി പ്രതികരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

Latest Kerala News in Malayalam, Breaking Kerala News – SM