ഒന്‍പത് വയസുകാരനെ കുത്തിക്കൊന്നു ; സഹോദരന്‍ പിടിയില്‍

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന് ഉറക്കത്തിലാണ് കുത്തേറ്റത്

Last Updated :20 January 2024, 12:21 am IST

മലപ്പുറം: ഒന്‍പത് വയസുകാരനെ സഹോദരന്‍ കുത്തിക്കൊന്നു. കൊപ്പം നടുവട്ടം കൂര്‍ക്ക പറമ്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹീമാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ലഹരിക്ക് അടിമയായ സഹോദരന്‍ നബീല്‍ ഇബ്രാഹിമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന് ഉറക്കത്തിലാണ് കുത്തേറ്റത്. കുട്ടിയുടെ അനുജന്‍ ഏഴു വയസുകാരനായ അഹമ്മദിനും പരിക്കേറ്റിട്ടുണ്ട്. മാതാപിതാക്കളുമായുള്ള വഴക്കിനിടെ മൂത്ത മകന്‍ നബീല്‍ ഇബ്രാഹീം അനുജന്മാരെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ മുഹമ്മദ് ഇബ്രാഹിമിനേയും അനുജന്‍ അഹമ്മദിനേയും ഉടന്‍ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് ഇബ്രാഹിമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടികളെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട സഹോദരന്‍ നബീലിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോയമ്പത്തൂരില്‍ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയായ പ്രതി നബീല്‍ ഏറെ നാളായി കഞ്ചാവ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഒന്‍പത് വയസുകാരനെ കുത്തിക്കൊന്നു ; സഹോദരന്‍ പിടിയില്‍