കണ്ണനെ തൊഴാൻ മോദിയെത്തും; ഭക്തർക്ക് നിയന്ത്രണം 

രാവിലെ 10 മണി മുതൽ 11.15 വരെ പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും

Last Updated :20 January 2024, 8:01 am IST

ഗുരുവായൂര്‍: പ്രധാനമന്ത്രിയുടെ ദര്‍ശനം കണക്കിലെടുത്ത് നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനത്തിന് നിയന്ത്രണം. പടിഞ്ഞാറെ നടയില്‍ രാവിലെ ഏഴുമണിമുതല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിയുന്നതുവരെ പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്ന് പൊലീസ് അറിയിച്ചു. രാവിലെ എട്ടുമണിമുതല്‍ കൂനംമൂച്ചി മുതല്‍ ഗുരുവായൂര്‍ വരെ ഗതാഗത നിയന്ത്രണവുമുണ്ടാകും. 

രാവിലെ 10 മണി മുതൽ 11.15 വരെ പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. താമര പൂവുകള്‍ കൊണ്ട് തുലാഭാരം വഴിപാടും നടത്തും. ഈ സമയം ആരേയും ക്ഷേത്രത്തിനടുത്തേക്കും പ്രവേശിപ്പിക്കില്ല. കിഴക്കേ നടപ്പന്തലിലെ രണ്ടാമത്തെ കല്യാണമണ്ഡപത്തിനടുത്ത് ബാരിക്കേഡ് കെട്ടി ഭക്തരെ നിയന്ത്രിക്കും.

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് 1,500 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഹെലിപ്പാഡ് മുതല്‍ ഗുരുവായൂര്‍ വരെ ബാരിക്കേഡുകള്‍ കെട്ടിയിട്ടുണ്ട്. ഗുരുവായൂരിൽ കിഴക്ക് ഭാഗത്ത് പാർക്കിംഗ് അനുവദിക്കില്ല. പടിഞ്ഞാറ് ഭാഗത്ത് പാർക്ക് ചെയ്യാമെന്നും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കണ്ണനെ തൊഴാൻ മോദിയെത്തും; ഭക്തർക്ക് നിയന്ത്രണം