കഥകളി ആചാര്യന്‍ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ അന്തരിച്ചു

പ്രമുഖ കഥകളി ആചാര്യനും പിഎസ്‌വി നാട്യസംഘം മേധാവിയുമായിരുന്ന കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ അന്തരിച്ചു

Last Updated :20 January 2024, 8:05 am IST

കോട്ടക്കല്‍: പ്രമുഖ കഥകളി ആചാര്യനും പിഎസ്‌വി നാട്യസംഘം മേധാവിയുമായിരുന്ന കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ (74) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പിഎസ്‌വി നാട്യസംഘത്തിലൂടെ കഥകളി അഭ്യസിച്ചായിരുന്നു തുടക്കം. പട്ടാമ്പി നടുവട്ടം സ്വദേശിയാണ് ചന്ദ്രശേഖര വാര്യര്‍. കോട്ടക്കല്‍ ചന്ദ്രകാന്തത്തിലാണ് താമസം. കഥകളി വേഷത്തിന് 2017ല്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 

സംസ്‌കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് നടക്കും. സുശീല ദേവിയാണ് ഭാര്യ. മക്കള്‍ ഡോ. ജ്യോത്സ്‌ന, ജിതേഷ്. മരുമകന്‍ സന്തോഷ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കഥകളി ആചാര്യന്‍ കോട്ടക്കല്‍ ചന്ദശേഖര വാര്യര്‍ അന്തരിച്ചു