
കലിതുളളി മഴ; വെളളത്തില്‍ മുങ്ങി കൊച്ചി നഗരം (വീഡിയോ)
തുലാവര്‍ഷത്തോടനുബന്ധിച്ചുളള കനത്തമഴയില്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ട് അനുഭവപ്പെട്ടു
കൊച്ചി: കൊച്ചിയില്‍ ഇന്നലെ വൈകീട്ട് തുടങ്ങിയ മഴ ഇന്ന് രാവിലെ വരെ നീണ്ടുനിന്നു. തുലാവര്‍ഷത്തോടനുബന്ധിച്ചുളള കനത്തമഴയില്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ട് അനുഭവപ്പെട്ടു. റോഡ് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. റോഡില്‍ വെളളം കയറിയിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
വിവിധ റോഡുകള്‍ വെളളത്തിനിടയിലായതോടെ, ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. എംജി റോഡിലും ടിഡി റോഡിലും ദേശീയപാതയിലും വെളളം കയറി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍, പല ബൂത്തുകളിലും വെളളം കയറിയത് വോട്ടെടുപ്പിനെയും സാരമായി ബാധിച്ചിട്ടുണ്ട്. പല ബൂത്തുകളിലും വൈദ്യുതി സംവിധാനം തകരാറിലായിട്ടുണ്ട്. ഉച്ച കഴിഞ്ഞ് ഇടിമിന്നലോടെ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പ് നഗരവാസികളെ ആശങ്കപ്പെടുത്തുകയാണ്.
Kerala: All schools in Kochi are closed today, following heavy rainfall in the city. An orange alert has already been issued for the next two days. pic.twitter.com/TjM5GIp0Fr
â ANI (@ANI) October 21, 2019
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി



