കുടുംബത്തിന് നേരെ മുഖം മൂടി ആക്രമണം; നാല് പേര്‍ക്ക് പരുക്ക്

വീട്ടിലെ സ്വീകരണ മുറിയില്‍ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്ന കുടുംബത്തിന് നേരെ മുഖം മൂടി സംഘത്തിന്റെ ആക്രമണം

Last Updated :20 January 2024, 8:05 am IST

കൊല്ലം: വീട്ടിലെ സ്വീകരണ മുറിയില്‍ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്ന കുടുംബത്തിന് നേരെ മുഖം മൂടി സംഘത്തിന്റെ ആക്രമണം. കൊല്ലം അഞ്ചലിലാണ് സംഭവം. ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും അയല്‍വാസിയെയുമാണ് നാലംഗ സംഘം മര്‍ദിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടെയാണ് മുഖം മൂടി അണിഞ്ഞ സംഘം വീടു കയറി ആക്രമിച്ചത്. ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന ഓട്ടോ െ്രെഡവറും പുത്തയം തൈക്കാവ് സ്വദേശിയുമായ ബിനുവിനെ സംഘം മാരാകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചു.

ബഹളം കേട്ട് ഓടിയെത്തിയ ബിനുവിന്റെ അച്ഛന്‍ ജനാര്‍ദനനെയും ഭാര്യ സുവര്‍ണയെയും അയല്‍വാസി ദീപയെയും സംഘം മര്‍ദിച്ചു. ആക്രണമത്തില്‍ സാരമായി പരുക്കേറ്റ നാല് പേരും അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. കേസില്‍ ഒരാളെ അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കുടുംബത്തിന് നേരെ മുഖം മൂടി ആക്രമണം; നാല് പേര്‍ക്ക് പരുക്ക്