ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായെയും ജനരക്ഷാ യാത്ര നായകന്‍ കുമ്മനത്തെയും ഹാരമണിയിക്കാന്‍ വേണ്ടി ബിജെപി ജില്ലാ ഭാരവാഹികളെ വിളിച്ചപ്പോഴാണ് ജില്ലാ പ്രസിഡന്റ് ഹാരത്തിനകത്തേക്ക് നുഴഞ്ഞു കയറിയത്‌ 

ചിത്രങ്ങള്‍: കവിയൂര്‍ സന്തോഷ്‌
Last Updated :19 January 2024, 11:58 pm IST

News Now

തിരുവനന്തപുരം: കൊച്ചി മെട്രോ നാടിന് പ്രധാനമന്ത്രി നരേന്ദ്രമോദി സമര്‍പ്പിച്ചപ്പോള്‍ മലയാള ഭാഷയ്ക്കും അത് ഏറെ നേട്ടമായെന്നാണ് ചിലര്‍ പറയുന്നത്. അതിന്റെ കാരണം പ്രധാനമന്ത്രിയുടെ മെട്രോ യാത്രയ്ക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം യാത്ര ചെയ്തതാണ്. അതോടെ കുമ്മനടി എന്ന പുതിയ വാക്ക് സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. 

എന്നാല്‍ പിടിച്ചതിലും വലുത് മാളത്തില്‍ എന്ന പറഞ്ഞതുപോലെയായി കുമ്മനത്തിന്റെ ജനരക്ഷാമാര്‍ച്ച് സമാപനത്തിനിടെയുണ്ടായത്. എംടി രമേശേ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായെയും ജനരക്ഷാ മാര്‍ച്ചിന്റെ നായകന്‍ കുമ്മനം രാജശേഖരനെയും ഹാരം അണിയിക്കാന്‍ വേണ്ടി  തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും മറ്റു ഭാരവാഹികളെയും വിളിച്ചപ്പോഴാണ് ഹാരത്തിനുള്ളിലേക്ക് ബിജെപി ജില്ലാ പ്രസിഡന്റ് നുഴഞ്ഞ് കയറിയത്. മറ്റുള്ള സംസ്ഥാന ദേശീയ ഭാരവാഹികള്‍ നോക്കി നില്‍ക്കെയായിരുന്നു സുരേഷിന്റെ പ്രകടനം. 

Story image

അധ്യക്ഷപ്രസംഗത്തിലും താന്‍ പോരിമ നിറഞ്ഞതായിരുന്നു സുരേഷിന്റെ പ്രസംഗം. അമിത്ഷാ നേതാക്കന്‍മാരെ സ്വാഗതം ചെയ്യുന്നതിനിടെ അധ്യക്ഷന്റെ പേര് പറയാന്‍ മറന്നതും ശ്രദ്ധേയമായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുമ്മനത്തെ കുമ്മനടിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് സുരേഷ്