കോവിഡ് 19 ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി കുവൈത്തില്‍ മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:23 am IST

News Now

കുവൈത്ത് സിറ്റി: കോവിഡ് 19 ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി കുവൈത്തില്‍ മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 61കാരനാണ് മരിച്ചത്. ഇതോടെ കോവിഡ് വൈറസ് ബാധിച്ച് രാജ്യത്ത്  മരണമടഞ്ഞവരുടെ എണ്ണം 23 ആയി. ഇവരില്‍ 8 പേര്‍ ഇന്ത്യക്കാരാണ്.

164 രോഗികള്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1176 ആയി. അതേ സമയം 64 ഇന്ത്യക്കാര്‍ അടക്കം 152 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുവൈത്തില്‍ കോവിഡ് ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു