മാത്യു ടി തോമസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് തന്നെയാണ് കെ കൃഷ്ണന്‍ കുട്ടിക്ക് ലഭിക്കുക

Last Updated :20 January 2024, 12:21 am IST

News Now

തിരുവനന്തപുരം : ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടി മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.  വൈകീട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ ചടങ്ങ്. രാജ്ഭവനില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരം മാത്യു ടി തോമസ് രാജിവെച്ചതോടെയാണ് കൃഷ്ണന്‍കുട്ടി മന്ത്രിയാകുന്നത്. 

മാത്യു ടി തോമസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് തന്നെയാണ് കെ കൃഷ്ണന്‍ കുട്ടിക്ക് ലഭിക്കുക. ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയാണ് മുതിര്‍ന്ന നേതാവായ കെ കൃഷ്ണന്‍കുട്ടി. ആദ്യമായാണ് കൃഷ്ണന്‍കുട്ടി മന്ത്രിയാകുന്നത്. 

വെള്ളിയാഴ്ച ബംഗലൂരുവില്‍ ചേര്‍ന്ന ജെഡിഎസ് ദേശീയ നേതൃയോഗത്തിലാണ് മന്ത്രിമാറ്റത്തില്‍ തീരുമാനമായത്. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിപദം മാറാന്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയുണ്ടായിരുന്നു എന്നും അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയെ മാറ്റുന്നതെന്നും ജെഡിഎസ് നേതാവ് ഡാനിഷ് അലി വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ കൃഷ്ണൻകുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും