
'കോടിയേരിയുടെ ജീവിതമാണ് കോടിയേരിയുടെ സന്ദേശം'
ബിനോയ് കോടിയേരി വിപ്ലവ പാര്‍ട്ടിയില്‍ അംഗമല്ല. തൊഴിലെടുത്തു ജീവിക്കുന്ന ഒരു പാവം ചെറുപ്പക്കാരന്. അദ്ദേഹം കാര്‍ വാങ്ങാനും കച്ചവടം പൊലിപ്പിക്കാനും ഏതാനും ദിര്‍ഹം കടംവാങ്ങിയത് തെറ്റാണോ?

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ പരിഹാസവുമായി അഡ്വ ജയശങ്കര്‍. മഹാത്മാ ഗാന്ധിയുടെ മൂത്തമകന് ഹരിലാലുമായി താരതമ്യം ചെയ്ത് ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയിക്കെതിരെ ജയശങ്കര്‍ പരിഹാസം ചൊരിയുന്നത്.
മഹാത്മാ ഗാന്ധിയുടെ മൂത്തമകന് ഹരിലാല്‍ ഗാന്ധി മുഴുക്കുടിയനും ദുര്‍വൃത്തനും ആയിരുന്നു. ഇടയ്ക്ക് മതംമാറി, പിന്നെ തിരിച്ചു പോന്നു. ഒടുവില്‍ അരിയെത്താതെ മരിച്ചു.മകന് കൊളളരുതാത്തവനായി എന്നതുകൊണ്ട് മഹാത്മാവിന്റെ മഹത്വത്തിന് എന്തെങ്കിലും ഗ്ലാനി സംഭവിച്ചോ? ഇല്ല. അഹിംസാ പാര്‍ട്ടിക്ക് അപകീര്‍ത്തിയുണ്ടായോ? അതുമില്ല. അതാണ് രാഷ്ട്രീയമെന്ന് ജയശങ്കര്‍ പറയുന്നു.
ബിനോയ് കാശ് കടംവാങ്ങിയിട്ടുണ്ടെങ്കില്‍ ബിനോയ് തിരിച്ചുകൊടുക്കും. കേസുണ്ടായാല്‍ നേരിടും. അതൊന്നും പാര്‍ട്ടി അറിയേണ്ട കാര്യമില്ല.
ബിനോയ് കോടിയേരി വിപ്ലവ പാര്‍ട്ടിയില്‍ അംഗമല്ല. തൊഴിലെടുത്തു ജീവിക്കുന്ന ഒരു പാവം ചെറുപ്പക്കാരന്. അദ്ദേഹം കാര്‍ വാങ്ങാനും കച്ചവടം പൊലിപ്പിക്കാനും ഏതാനും ദിര്‍ഹം കടംവാങ്ങിയത് തെറ്റാണോ? കയ്യില്‍ കാശില്ലാത്തതിനാല്‍ തിരിച്ചടവ് വൈകിയതാണോ മഹാപരാധമെന്ന് ജയശങ്കര്‍ ചോദിക്കുന്നു.
പാവങ്ങളുടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുളള കുത്സിത ശ്രമമാണ് കോണ്‍ഗ്രസും ബിജെപിയും മാധ്യമ സിന്‍ഡിക്കേറ്റും ചേര്‍ന്നു നടത്തുന്നത്. ഇതൊന്നും ഈ നാട്ടില്‍ വിലപ്പോകില്ല. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ത്യാഗനിര്‍ഭരമായ ജീവിതം ഒരു തുറന്ന പുസ്തകമാണ്.കോടിയേരിയുടെ ജീവിതമാണ്, അദ്ദേഹത്തിന്റെ സന്ദേശം- ജയശങ്കറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു
അഡ്വ ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മഹാത്മാ ഗാന്ധിയുടെ മൂത്തമകന് ഹരിലാല്‍ ഗാന്ധി മുഴുക്കുടിയനും ദുര്‍വൃത്തനും ആയിരുന്നു. ഇടയ്ക്ക് മതംമാറി, പിന്നെ തിരിച്ചു പോന്നു. ഒടുവില്‍ അരിയെത്താതെ മരിച്ചു.
മകന് കൊളളരുതാത്തവനായി എന്നതുകൊണ്ട് മഹാത്മാവിന്റെ മഹത്വത്തിന് എന്തെങ്കിലും ഗ്ലാനി സംഭവിച്ചോ? ഇല്ല. അഹിംസാ പാര്‍ട്ടിക്ക് അപകീര്‍ത്തിയുണ്ടായോ? അതുമില്ല. അതാണ് രാഷ്ട്രീയം.
ബിനോയ് കാശ് കടംവാങ്ങിയിട്ടുണ്ടെങ്കില്‍ ബിനോയ് തിരിച്ചുകൊടുക്കും. കേസുണ്ടായാല്‍ നേരിടും. അതൊന്നും പാര്‍ട്ടി അറിയേണ്ട കാര്യമില്ല.
ബിനോയ് കോടിയേരി വിപ്ലവ പാര്‍ട്ടിയില്‍ അംഗമല്ല. തൊഴിലെടുത്തു ജീവിക്കുന്ന ഒരു പാവം ചെറുപ്പക്കാരന്. അദ്ദേഹം കാര്‍ വാങ്ങാനും കച്ചവടം പൊലിപ്പിക്കാനും ഏതാനും ദിര്‍ഹം കടംവാങ്ങിയത് തെറ്റാണോ? കയ്യില്‍ കാശില്ലാത്തതിനാല്‍ തിരിച്ചടവ് വൈകിയതാണോ മഹാപരാധം?
പാവങ്ങളുടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുളള കുത്സിത ശ്രമമാണ് കോണ്‍ഗ്രസും ബിജെപിയും മാധ്യമ സിന്‍ഡിക്കേറ്റും ചേര്‍ന്നു നടത്തുന്നത്. ഇതൊന്നും ഈ നാട്ടില്‍ വിലപ്പോകില്ല. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ത്യാഗനിര്‍ഭരമായ ജീവിതം ഒരു തുറന്ന പുസ്തകമാണ്.
കോടിയേരിയുടെ ജീവിതമാണ്, അദ്ദേഹത്തിന്റെ സന്ദേശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
