
News Now
പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു. ആരോഗ്യ പ്രവർത്തകനായ എകെ രാജപ്പൻ (60)ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ എക്‌സ് റേ ടെക്‌നീഷ്യനായിരുന്നു ഇദ്ദേഹം.
രോഗ ബാധിതനായി കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യ നില വഷളായതിനെ തുടർന്ന് ശനിയാഴ്ച മരിച്ചു. മൃതദേഹം സംസ്‌കരിച്ചു.
കഴിഞ്ഞ 25 വർഷമായി ഡൽഹിയിൽ താമസിച്ചു വരികയായിരുന്നു രാജപ്പൻ. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ്. ഭാര്യയും മക്കളുമടക്കം ഡൽഹിയിലാണ് താമസം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു രാജപ്പൻ. അതിനാൽ കടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് മലയാളി സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


