കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് ലണ്ടനില്‍ മരിച്ചു

കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാര്‍ (44) ആണ് കോവിഡ് ബാധിച്ച് മരിച്ചത്

Last Updated :20 January 2024, 8:23 am IST

ലണ്ടന്‍ : കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ മലയാളി മരിച്ചു. മലയാളി നഴ്‌സാണ് ലണ്ടനില്‍ രോഗം ബാധിച്ച് മരിച്ചത്. കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാര്‍ (44) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.

അമേരിക്കയിലെ ചിക്കാഗോയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഇന്ന് മരിച്ചിരുന്നു. കോട്ടയം മാന്നാനം സ്വദേശി സെബാസ്റ്റ്യന്‍ വല്ലാത്തറക്കല്‍ ആണ് മരിച്ചത്.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു.  ഇതുവരെ 30,64,147 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. ബ്രിട്ടനില്‍ കോവിഡ് മരണം 21,092 . രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു,157,149  പേരാണ് ചികില്‍സയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് ലണ്ടനില്‍ മരിച്ചു