വിദേശത്തുനിന്നെത്തിയ ഇവരോട് വീട്ടില്‍ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയായിരുന്നു

Last Updated :20 January 2024, 8:21 am IST

News Now

കല്‍പ്പറ്റ : വയനാട്ടില്‍ കോവിഡ് സംശയത്തെത്തുടര്‍ന്ന് ക്വാറന്റീനില്‍ ആക്കിയ രണ്ട് യുവാക്കളെ നിയന്ത്രണം ലംഘിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച വയനാട്ട് മുട്ടില്‍ സ്വദേശികളായ യുവാക്കളെയാണ്, നിര്‍ദേസം ലംഘിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. 

വിദേശത്തുനിന്നെത്തിയ ഇവരോട് വീട്ടില്‍ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയായിരുന്നു. എന്നാല്‍ 14 ദിവസത്തെ നിരീക്ഷണ കാലയളവ് ലംഘിച്ച് ഇവര്‍ വീടിന് പുറത്തിറങ്ങി നടന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ലെന്നും ഇതേത്തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

അറസ്റ്റ് ചെയ്ത ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. വിദേശത്തു നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്വാറന്റീന്‍ നിയന്ത്രണം ലംഘിച്ചു ; യുവാവ് അറസ്റ്റില്‍