ചങ്ങനാശ്ശേരി സ്വദേശി ഇറ്റലിയില്‍ മരിച്ചനിലയില്‍

ബുധനാഴ്ച ഉച്ചകഴിഞ്ഞ് മാത്യു മുറിയില്‍ മരിച്ചുകിടക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം

Last Updated :20 January 2024, 8:21 am IST

കോട്ടയം : കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ഇറ്റലിയില്‍ മരിച്ചു. ചങ്ങനാശ്ശേരി കടമാന്‍ചിറ മാറാട്ടുകുളത്ത് പരേതനായ എം കെ കുര്യാക്കോസിന്റെ മകന്‍ എം കെ മാത്യു (ജോജി-57) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മാത്യു മുറിയില്‍ മരിച്ചുകിടക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

പത്തുവര്‍ഷമായി മാത്യു ഇറ്റലിയില്‍ ജോലിചെയ്തു വരുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 18-ന് മാതാവ് തങ്കമ്മയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നാട്ടിലെത്തിയിരുന്നു. അഞ്ച് ദിവസത്തിനുശേഷം മാത്യു ഇറ്റലിയിലേക്ക് തിരികെ പോയി. മൃതദേഹം ഇറ്റലിയില്‍ സംസ്‌കരിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ചങ്ങനാശ്ശേരി സ്വദേശി ഇറ്റലിയില്‍ മരിച്ചനിലയില്‍