
ചിക്കന്‍ ഒരു കിലോ 50 രൂപ; വാങ്ങിക്കൂട്ടി നാട്ടുകാര്‍
ഒരു കിലോ കോഴി ഇറച്ചിക്ക് വില 80 രൂപ. കോഴിക്കാണെങ്കില്‍ 50 രൂപ മാത്രം

മലപ്പുറം: കച്ചവടക്കാര്‍ തമ്മിലുള്ള മല്‍സരം കടുത്തതോടെ മലപ്പുറം എടക്കരയില്‍ കോഴി ഇറച്ചി തുച്ഛമായ വിലയ്ക്ക് കിട്ടും. വില കുത്തനെയിടിഞ്ഞതോടെ ആവശ്യക്കാര്‍ അടുത്ത പഞ്ചായത്തുകളില്‍ നിന്നുപോലും എടക്കരയിലേക്കെത്തിത്തുടങ്ങി.
ഒരു കിലോ കോഴി ഇറച്ചിക്ക് വില 80 രൂപ. കോഴിക്കാണെങ്കില്‍ 50 രൂപ മാത്രം. ജില്ലയിലെ മറ്റിടങ്ങളിലെല്ലാം കോഴി ഇറച്ചിക്ക് 150 രൂപ ഈടാക്കുമ്പോഴാണ് എടക്കരയിലെ ഈ അല്‍ഭുതവില. കച്ചവടക്കാര്‍ തമ്മിലുള്ള മല്‍സരമാണ് ഇതിനു പിന്നില്‍. വിലയില്‍ ഏകീകരണമില്ലാതെ കച്ചവടക്കാരില്‍ ചിലര്‍ ഒന്നും രണ്ടും രൂപ കുറച്ച് വില്‍ക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതില്‍ ക്ഷുഭിതനായ ഒരു ഇറച്ചി വ്യാപാരി വില ഒറ്റയടിക്ക് കുറച്ച് വില്‍പ്പന ആരംഭിച്ചു. 100ന് മുകളില്‍ വില കൊടുത്തു വാങ്ങിയ കോഴികളാണ് ഇപ്പോള്‍ 80 രൂപയ്ക്ക് വിറ്റ് തീര്‍ക്കുന്നത്
2 ദിവസമായി വാശിപ്പുറത്തുള്ള ഈ കച്ചവടം തുടങ്ങിയിട്ട്. ഇതാടെ സമീപത്തെ കച്ചവടക്കാരും വില കുറച്ച് വില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നാട്ടുകാര്‍ക്കാണെങ്കില്‍ ഇറച്ചിവില കുറഞ്ഞതിന്റെ സന്തോഷവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Related News


'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്
