ഡിജിപി നിയമനം സ്വാഭാവിക കാലതാമസംമാത്രം: മുഖ്യമന്ത്രി

ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം

Last Updated :19 January 2024, 11:55 pm IST

തിരുവനന്തപുരം: ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സ്വാഭാവിക കാലതാമസം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി വിധി അന്തിമമാണ്. അത് നടപ്പാക്കേണ്ടതാണ്. വിധി വന്ന് ഉടനെത്തന്നെ നടപ്പാക്കുക എന്നത് പ്രായോഗികമല്ല. ചില തടസ്സങ്ങളൊക്കെയുണ്ടാവും. അത്തരത്തിലുള്ള പ്രായോഗികമായ താമസംമാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. 'ചിലര്‍ക്ക് വിധി വന്ന് പിറ്റേദിവസംതന്നെ നടത്തണം എന്ന് തോന്നുന്നുണ്ടെന്ന് കരുതി സര്‍ക്കാരിന് അത് അങ്ങനെ ചെയ്യാന്‍ പറ്റൂല്ല.' മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വൈകുന്നുവെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യഹര്‍ജി നാളെ സെന്‍കുമാര്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. സെന്‍കുമാറിന്റെ കോടതിയലക്ഷ്യം ഏറ്റവുംകൂടുതല്‍ ബാധിക്കുന്നത് ചീഫ് സെക്രട്ടറിയായ നളിനി നെറ്റോയ്ക്കായിരിക്കും.

Related Article

പോരിനിറങ്ങിയ സെന്‍കുമാറിനെ തളയ്ക്കാന്‍ വഴി തേടി സര്‍ക്കാര്‍

സെന്‍കുമാര്‍ കേസ്: അഴിയെണ്ണേണ്ടി വരുമോ ചീഫ് സെക്രട്ടറി?

നിയമനം വൈകിപ്പിക്കാന്‍ നളിനി നെറ്റോ ശ്രമിക്കുന്നു; ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്ത് സെന്‍കുമാര്‍

ഉചിതമായ സമയത്ത് ഉചിതമായ നടപടിയെടുക്കുമെന്ന് സെന്‍കുമാര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഡിജിപി നിയമനം സ്വാഭാവിക കാലതാമസംമാത്രം: മുഖ്യമന്ത്രി