വെളളറട പനച്ചമൂട് മാര്‍ക്കറ്റില്‍ തനിയെ ഉരുണ്ട ലോറി ഇടിച്ച് വെറ്റില കച്ചവടക്കാരന്‍ മരിച്ചു

Last Updated :20 January 2024, 12:14 am IST

News Now

വെളളറട: വെളളറട പനച്ചമൂട് മാര്‍ക്കറ്റില്‍ തനിയെ ഉരുണ്ട ലോറി ഇടിച്ച് വെറ്റില കച്ചവടക്കാരന്‍ മരിച്ചു. അമ്പൂരി തുടിയന്‍കോണം റോഡരികത്ത് വീട്ടില്‍ രവിയാണ്(43) മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം.

ചന്തദിവസമായതിനാല്‍ മീന്‍ കയറ്റി വന്നതായിരുന്നു ലോറി. ഹാന്‍ഡ് ബ്രേക്കിടാതെ നിര്‍ത്തിയിട്ട് മീന്‍ ഇറക്കുന്നതിനിടെ ലോറി തനിയെ മുന്നോട്ടു ഉരുളുകയായിരുന്നു. തുടര്‍ന്ന് മാര്‍ക്കറ്റില്‍ വെറ്റില വിറ്റുകൊണ്ടിരുന്ന രവിയെ ഇടിച്ചശേഷം സമീപത്തെ മരത്തിലിടിച്ചാണ് ലോറി നിന്നത്. ലോറിക്കും മരത്തിനും ഇടയില്‍പ്പെട്ട് രവി തത്ക്ഷണം മരിച്ചു.വാഹനം അശ്രദ്ധമായി നിറുത്തിയിട്ട ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുപതു വര്‍ഷത്തിലേറെയായി പനച്ചമൂട് മാര്‍ക്കറ്റിലെ കച്ചവടക്കാരനാണ് രവി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

തനിയെ ഉരുണ്ട ലോറിയിടിച്ച് വെറ്റിലക്കച്ചവടക്കാരന്‍ മരിച്ചു