താമരശേരി അടിവാരത്ത് വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്.

Last Updated :19 January 2024, 11:57 pm IST

News Now

കോഴിക്കോട്: താമരശേരി അടിവാരത്ത് വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. കൊടുവള്ളി കരുവന്‍പൊയില്‍ വടക്കേക്കര ഷാജഹാന്റെ മകന്‍ മുഹമ്മദ് നിഷാന്‍ (എട്ട്), വയനാട് വടുവഞ്ചാല്‍ സ്വദേശി പ്രമോദ്, ഫാത്തിമ എന്നിവരാണ് മരിച്ചത്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ മൃതദേഹങ്ങള്‍ അടിവാരത്തിനു സമീപം കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. 

കോഴിക്കോട് നിന്ന് കല്‍പ്പറ്റയിലേയ്ക്ക് പോവുകയായിരുന്ന ബസും, വയനാട് ഭാഗത്തുനിന്നുള്ള ജീപ്പുമാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേരും സംഭവ സ്ഥലത്തു വെച്ച്തന്നെ മരിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

താമരശേരിയില്‍ അടിവാരത്ത് നിയന്ത്രണം വിട്ട ബസ് ജീപ്പിലും കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് വയനാട് റൂട്ടില്‍ ഗതാഗതം തടസപ്പെട്ട നിലയിലാണ്. നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
 

താമരശേരി അടിവാരത്ത് മരിച്ചവരുടെ എണ്ണം ആറായി