തെലങ്കാനയിൽ വാഹനാപകടം : രണ്ട് മലയാളികൾ മരിച്ചു

മലപ്പുറം കൊടിഞ്ഞി സ്വദേശികളാണ് മരിച്ചത്

Last Updated :20 January 2024, 12:16 am IST
Edited by :migrator

ഹൈദരാബാദ്​: തെലങ്കാനയിലെ കർണൂലിന് സമീപം  പെബിയറിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശികളാണ് മരിച്ചത്. മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി കൊടിഞ്ഞി സെൻട്രൽ ബസാറിലെ കെ.പി.കെ തങ്ങളുടെ മകൻ മനാഫും (34), സെൻട്രൽ ബസാറിൽ കുന്നത്തെരി അബുലൈസി​ന്റെ നാലു വയസ്സുള്ള മകളുമാണ് മരിച്ചത്. 

ഇരു കുടുംബങ്ങളും ഹൈദരാബാദിലേക്ക് വിനോദയാത്ര പോകുമ്പോഴാണ്​ അപകടമുണ്ടായത്​. ശനിയാഴ്ചയായിരുന്നു ഇവർ ഹൈദരാബാദിലേക്ക് പോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

തെലങ്കാനയിൽ വാഹനാപകടം : രണ്ട് മലയാളികൾ മരിച്ചു