കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് ഞാലിപ്പൂവന്റെ വിലയില്‍ വര്‍ധനയുണ്ടായത്

Last Updated :20 January 2024, 8:03 am IST

News Now

പാലക്കാട്: ഞാലിപ്പൂവിന് റെക്കോര്‍ഡ് വില. ഒരു കിലോ ഞാലിപ്പൂവിന് 80 മുതല്‍ 100 രൂപ വരെ ഉയര്‍ന്നു.കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് ഞാലിപ്പൂവന്റെ വിലയില്‍ വര്‍ധനയുണ്ടായത്. ദിവസങ്ങള്‍ക്കു മുന്‍പ് കിലോയ്ക്ക് 50 രൂപ വരെയായിരുന്നു വില. ലഭ്യതയിലുളള കുറവും ആവശ്യക്കാര്‍ ഏറിയതുമാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

പ്രളയവും മറ്റു പ്രകൃതിക്ഷോഭവും കാരണം സംസ്ഥാനത്ത് ഞാലിയുടെ ഉല്‍പാദനവും കുറഞ്ഞു. നിലവില്‍ കര്‍ണാടകയിലെ സത്യമംഗലം, പുലിയംപെട്ടി, തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രതിദിനം 250-400 കുലകളാണ് പാലക്കാട് ജില്ലയിലെത്തുന്നത്. മുന്‍പ് ആയിരത്തിലേറെ  കുലകള്‍ വന്നിരുന്ന സ്ഥാനത്താണ് ഈ ഇടിവ്. മഴ നില്‍ക്കുന്നതോടെ വില ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു വ്യാപാരികള്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊട്ടാല്‍ പൊളളും ഇനി 'ഞാലിപ്പൂവന്‍'!; റെക്കോര്‍ഡ് വില