
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
വടകര: പേരാമ്പ്രയില്‍ ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുന്നുമ്മല്‍ ചന്ദ്രന് ഇരട്ട ജീവപര്യന്തം.വടകര സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഞാണിയത്ത് തെരു വട്ടക്കണ്ടിമീത്തല്‍ ഇളചെട്ട്യാന്‍ ബാലന്,ഭാര്യ ശാന്ത എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് സമീപവാസിയായ കൂനേരി കുന്നുമ്മല്‍ ചന്ദ്രന് വടകര സെഷന്‍സ് കോടതി ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കൊലപാതകം,ഭവനകയ്യേറ്റം,കവര്‍ച്ച,കവര്‍ച്ചയ്ക്കിടെ മുറിവേല്‍പ്പിക്കല്‍,വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം ചന്ദ്രന് കുറ്റം ചെയ്തെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
2015 ജൂലായ് 9നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.അന്ന് രാത്രി ബാലന്റെ വീട്ടിലെത്തിയ ചന്ദ്രന് 10,000 രൂപ കടമായി ആവശ്യപ്പെട്ടു. ഈ പണം എടുക്കാന്‍ മുകള്‍ നിലയിലേക്ക് പോയ ബാലന്റെ പിന്നാലെ എത്തി ചന്ദ്രന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ മുറിയിലേക്ക് എത്തിയ ശാന്തയയെും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


