
ദളിത് ഹര്‍ത്താലിന് പിന്തുണയുമായി യൂത്ത്കോണ്‍ഗ്രസ്
നാളെ കേരളത്തില്‍ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണയുമായി യൂത്ത്കോണ്‍ഗ്രസും. നേരത്തെ യൂത്ത് ലീഗും പിന്തുണ അറിയിച്ചിരുന്നു.

തിരുവനന്തപുരം: നാളെ കേരളത്തില്‍ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണയുമായി യൂത്ത്കോണ്‍ഗ്രസും. നേരത്തെ യൂത്ത് ലീഗും പിന്തുണ അറിയിച്ചിരുന്നു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിന്റേതായിരുന്നു തീരുമാനം.
ഹര്‍ത്താലിനോട് ചിലര്‍ നടത്തുന്ന നിഷേധാത്മക നിലപാടിന് പിന്നില്‍ ജാതീയമായ വിവേചനവും ഫ്യൂഡല്‍ മനോഭാവവുമാണെന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രതിലോമകരമായ ഇത്തരം നീക്കങ്ങളോട് ഒരു നിലക്കും യോജിക്കാനാവില്ല. അതുകൊണ്ട് നാളെ നടക്കുന്ന ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആഹ്വാനം ചെയ്യുകയാണെന്നും യൂത്ത് ലീഗ് പറഞ്ഞിരുന്നു.
ദളിത് സംഘടനകള്‍ തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ച ഹര്‍ത്താലിന് പിന്തുണയുമായി യാക്കോബ സഭ നിരണം ഭദ്രാസനാധിപന്‍ മാര്‍ ഗീവര്‍ഗ്ഗീസ് കുറിലോസ് രംഗത്തെത്തിയിരുന്നു. എസ്.സി എസ്.ടി ആക്ടില്‍ വെള്ളം ചേര്‍ക്കുന്നത് ദളിതര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ആക്കം കൂട്ടുമെന്നാണ് ബിഷപ് അഭിപ്രായപ്പെട്ടത്.
നിയമം ലഘൂകരിക്കുന്നത് എതിര്‍ക്കേണ്ടത് സാമൂഹിക നീതിയില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണെന്നും ദളിത് സംഘടനകള്‍ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലിന് ഐകദാര്‍ഢ്യവും പിന്തുണയും അറിയിക്കുന്നതായും ബിഷപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പാലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

Jantar Mantar Protest: ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ കസ്റ്റഡിയിൽ
'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം


