നടന്‍ കലാഭവന്‍ മണിയുടെ മരണം; സിബിഐയുടെ നുണപരിശോധന തുടങ്ങി

ണിയുടെ മാനേജറായിരുന്ന ജോബി സെബാസ്റ്റ്യന്‍, സുഹൃത്തുക്കളായ എം.ജി.വിപിന്‍, സി.എ.അരുണ്‍ എന്നിവരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്

Last Updated :20 January 2024, 7:57 am IST

കൊച്ചി; നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ നുണപരിശോധന  ഇന്നലെ തുടക്കമായി രാവിലെ തുടങ്ങിയപരിശോധന രാത്രിയിലേക്കു നീണ്ടു. മണിയുടെ മാനേജറായിരുന്ന ജോബി സെബാസ്റ്റ്യന്‍, സുഹൃത്തുക്കളായ എം.ജി.വിപിന്‍, സി.എ.അരുണ്‍ എന്നിവരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. കൊച്ചി കതൃക്കടവിലെ സിബിഐ ഓഫിസിലായിരുന്നു നടപടി. 

നുണപരിശോധന നടത്താന്‍ കോടതി അനുമതി നല്‍കിയിയ മണിയുടെ സുഹൃത്തുക്കളായ മുരുകന്‍, അനില്‍കുമാര്‍, സിനിമാ താരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരുടേയും പരിശോധന നടത്താനുണ്ട്. ചെന്നൈയിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍നിന്നുള്ള ഉദ്യോഗസ്ഥരാണു പരിശോധന നടത്തുന്നത്. എറണാകുളം സിജെഎം കോടതിയില്‍ ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു നുണപരിശോധനയ്ക്കു സിബിഐ തീരുമാനിച്ചത്. 

2016 മാര്‍ച്ച് ആറിനാണു കലാഭവന്‍ മണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു കുടുംബം രംഗത്തെത്തുകയും കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുകയുമായിരുന്നു. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധന ഫലമാണ് ദുരൂഹതയ്ക്കു കാരണമായത്. ഇത് എങ്ങനെയാണ് മണിയുടെ ശരീരത്തില്‍ എത്തിയെന്നു കണ്ടെത്തുകയാണ് സിബിഐയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നടന്‍ കലാഭവന്‍ മണിയുടെ മരണം; സിബിഐയുടെ നുണപരിശോധന തുടങ്ങി