നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപ് അറസ്റ്റില്‍

പൊലീസ് കസ്റ്റഡിയിലെടുത്തത് രാവിലെ - രഹസ്യകേന്ദ്രത്തില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍ - ഗൂഢാലോചനകേസില്‍ പുതിയ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ് - ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും 

Last Updated :19 January 2024, 11:56 pm IST
Edited by :migrator

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച കാലത്ത് മുതല്‍ ദിലീപ് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ദിലീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അല്‍പസമയം മുമ്പാണ് ദിലീപിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ് ക്ലബിലെത്തിയിട്ടുണ്ട്. അല്‍പസമയത്തിനകം ഡിജിപിയും എഡിജിപി സന്ധ്യയും ആലുല പൊലീസ് ക്ലബില്‍ എത്തുമെന്നാണ് പ്രതീക്ഷ. 

രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍. ദിലീപ് ഇപ്പോള്‍ ആലുവ പോലീസ് ക്ലബിലാണ് ഉള്ളത്. ഗൂഢാലോചനാ കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കഴിഞ്ഞയാഴ്ച പൊലീസ് പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ദിലീപിന്റെ പ്രതികരണം

ദേശീയ തലത്തില്‍ തന്നെ കോളിളക്കമുണ്ടാക്കിയ സംഭവത്തില്‍ നാലരമാസം പിന്നിടുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. സംഭവം പുറത്തുവന്നതിന് പിന്നാലെ ദീലീപിന്റെ പേരും പുറത്തുവന്നതിന് പിന്നാലെ സംശയത്തിന്റെ നിഴലിലായിരുന്നു ദിലീപ്. ദിനേന്ദ്ര കാശ്യപിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന് എഡിജിപി ബി സന്ധ്യയാണ് മേല്‍നോട്ട വഹിച്ചത്. 

ഇടക്കാലത്ത് അന്വേഷണം മന്ദഗതിയിലാണെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ചലചിത്രരംഗത്തെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. സംഭവത്തില്‍ എത്ര ഉന്നതനായാലും പൊലീസ് വലയില്‍ വീഴുമെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപ് അറസ്റ്റില്‍