സുപ്രീം കോടതി നിർദേശപ്രകാരം നൽകിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ശുപാർശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരിക്കും ഇത്

Last Updated :20 January 2024, 8:09 am IST

News Now

തിരുവനന്തപുരം∙ചാരക്കേസിൽ നിയമവിരുദ്ധ അറസ്റ്റിനും പീഡനത്തിനും ഇരയായ മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ എസ് നമ്പിനാരായണന് സബ് കോടതിയിൽ ഫയൽ ചെയ്ത കേസ് ഒത്തുതീർപ്പാക്കുന്നതിനായി 1.3 കോടി രൂപ നൽകണമെന്ന ശുപാർശ തത്വത്തിൽ അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

സുപ്രീം കോടതി നിർദേശപ്രകാരം നൽകിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ശുപാർശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരിക്കും ഇത്. നിയമ വിദഗ്ധരുമായി ആലോചിച്ചു തയാറാക്കുന്ന ഒത്തുതീർപ്പു കരാർ തിരുവനന്തപുരം സബ്‌ കോടതിയിൽ സമർപ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടർ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. നമ്പി നാരായണൻ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിശോധിക്കാനും കേസ് രമ്യമായി തീർപ്പാക്കുന്നതിനു ശുപാർശകൾ സമർപ്പിക്കുന്നതിനും മുൻ ചീഫ്‌ സെക്രട്ടറി കെ ജയകുമാറിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ജയകുമാറിന്റെ ശുപാർശ പരിഗണിച്ചാണു മന്ത്രിസഭ തീരുമാനം എടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നമ്പിനാരാണന് 1.3 കോടി രൂപ നൽകും