നവംബര്‍ 20ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം 

Last Updated :20 January 2024, 8:07 am IST

News Now

കൊച്ചി: ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്ത മാസം 20ന് പണിമുടക്കു നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. ചാര്‍ജ് വര്‍ധിപ്പിക്കാതെ മുന്നോട്ടുപോവാനാവില്ലെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ബസ് ചാര്‍ജ് വര്‍ധനയ്ക്ക് ഒപ്പം വിദ്യാര്‍ഥികളുടെ ചാര്‍ജും വര്‍ധിപ്പിക്കണമെന്ന് ഫെഡറേഷന്‍ നേതാവ് എംബി സത്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 20ന് നടത്തുന്ന സൂചനാ സമരമാണ്. തുടര്‍ന്നു നടപടികളുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഫെഡറേഷന്‍ അറിയിച്ചു.

ചാര്‍ജ് വര്‍ധിപ്പിക്കാതെ ഒരു വ്യവസായം എന്ന നിലയില്‍ മുന്നോട്ടുപോവാനാവില്ല. ചാര്‍ജ് വര്‍ധനയ്‌ക്കൊപ്പം ഗതാഗത നയം രൂപീകരിക്കുക എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും ഫെഡറേഷന്‍ മുന്നോട്ടുവയ്ക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവംബര്‍ 20ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം