
നവദമ്പതികളെ അപകീര്‍ത്തിപ്പെടുത്തിയ കേസ്: 11 പേര്‍ അറസ്റ്റില്‍
സംഭവം വിവാദമായതോടെ മലയോരത്തെ ഒട്ടേറെ വാട്‌സാപ്പ് ഗ്രൂപ്പുകളാണ് പിരിച്ചുവിട്ടത്.

ശ്രീകണ്ഠപുരം: നവദമ്പതിമാരെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച കേസില്‍ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരാണ് അറസ്റ്റിലായത്. ആലക്കോട് ജോസ്ഗിരിയിലെ കല്ലുകെട്ടാംകുഴി റോബിന്‍ തോമസ്(29) ഉള്‍പ്പെടെ പതിനൊന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം വിവാദമായതോടെ മലയോരത്തെ ഒട്ടേറെ വാട്‌സാപ്പ് ഗ്രൂപ്പുകളാണ് പിരിച്ചുവിട്ടത്. ഗള്‍ഫില്‍ നിന്നടക്കം ചിത്രം ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്. താനല്ല ചിത്രം ആദ്യം പ്രചരിപ്പിച്ചതെന്നും മറ്റൊരാള്‍ അയച്ച ചിത്രത്തിന് കമന്റിടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും റോബിന്‍ തോമസ് പൊലീസിന് മൊഴിനല്‍കി. ഇതോടെ ഒന്നാം പ്രതി മറ്റൊരാളാണെന്ന സൂചനയിലാണ് അന്വേഷണം നടക്കുന്നത്.
ഇനിയും വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാകുമെന്ന് ശ്രീകണ്ഠപുരം സിഐ വിവി ലതീഷ് അറിയിച്ചു. മാത്രമല്ല, ഗള്‍ഫിലുള്ളവര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. നിലവില്‍ രണ്ടുപേര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ശ്രീകണ്ഠപുരം പോലീസ് തീരുമാനിച്ചു. അപവാദം പ്രചരിപ്പിച്ച ഗള്‍ഫിലുള്ളവര്‍ ഫോണ്‍ നമ്പര്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസിറക്കി പിടികൂടാന്‍ തീരുമാനിച്ചത്.
വരനും വധുവും തമ്മിലുള്ള പ്രായവ്യത്യാസം സൂചിപ്പിക്കുന്ന കമന്റോടുകൂടിയാണ് വാട്‌സാപ്പ് പ്രചാരണം. പത്രത്തില്‍ നല്‍കിയ വിവാഹപരസ്യത്തിന്റെ ഫോട്ടോയും കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും ചേര്‍ത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്നാണ് പരാതി. മലയോരമേഖലയിലെ പല വാട്‌സാപ്പ് ഗ്രൂപ്പുകളും പോലീസ് നിരീക്ഷണത്തിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

Related News


ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
