നീണ്ടകര മത്സ്യബന്ധന തുറമുഖം അടച്ചു

ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചതിനെ തുടര്‍ന്ന് നീണ്ടകര ഹാര്‍ബറില്‍ ഇന്ന് വന്‍ തിരക്കായിരുന്നു

Last Updated :20 January 2024, 8:25 am IST

കൊല്ലം: കൊല്ലം നീണ്ടകര  മത്സ്യബന്ധന തുറമുഖം അടച്ചു. ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചതിനെ തുടര്‍ന്ന് നീണ്ടകര ഹാര്‍ബറില്‍ ഇന്ന് വന്‍ തിരക്കായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച സേവ്യറിന്റെ ഭാര്യ ശക്തികുളങ്ങര ഹാര്‍ബറിലെ മീന്‍ കച്ചവടക്കാരിയായിരുന്നു. ഈ സാഹചര്യത്തിലാണ് നീണ്ടകര തുറമുഖവും അടച്ചത്.

ജില്ലയില്‍ ഇന്ന് രണ്ടുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉമ്മന്നൂര്‍ സ്വദേശിയായ 31 വയസുള്ള യുവതി(P89). മുംബൈയില്‍ സ്റ്റാഫ് നഴ്‌സായ ഇവര്‍ മെയ് 28 ന് മുംബൈയില്‍ നിന്നും വിമാന മാര്‍ഗം (എയര്‍ ഏഷ്യ 15325, സീറ്റ് നമ്പര്‍ 8ബി) കൊച്ചിയില്‍ എത്തി. സ്വകാര്യ കാറില്‍ വീട്ടിലെത്തി. ജൂണ്‍ രണ്ടിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ ശേഖരിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ നാലിന് പാരിപ്പളളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ(ജൂണ്‍ 5) പോസിറ്റീവ് ആയി സ്ഥിരീകരിച്ചു.

P90 പുനലൂര്‍ ആരംപുന്ന സ്വദേശിയായ പെണ്‍കുട്ടി(19 വയസ്). താജിക്കിസ്ഥാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്. മെയ് 27 ന് അവിടെ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍(എ ഐ 1984, സീറ്റ് നമ്പര്‍ 19ഇ) കണ്ണൂരില്‍ എത്തി. കണ്ണൂരില്‍ നിന്നും കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസില്‍ തിരുവനന്തപുരത്ത് എത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. ജൂണ്‍ ഒന്നിന് സാമ്പിള്‍ ശേഖരിച്ചു. ഇന്നലെ പോസിറ്റീവ് ആയി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നീണ്ടകര മത്സബന്ധന തുറമുഖം അടച്ചു