നീനുവിന്റെ മാതാപിതാക്കള്‍ ഒളിവില്‍  

പ്രണയവിവാഹത്തിന്റെ പേരില്‍ മകളുടെ ഭര്‍ത്താവിനെ തട്ടികൊണ്ടുപോയതില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന പശ്ചാതലത്തിലാണ് ഇവര്‍ ഒളിവില്‍ പോയത്

Last Updated :20 January 2024, 12:13 am IST

കോട്ടയം: നീനുവിന്റെ മാതാപിതാക്കളായ ചാക്കോയും രഹനയും ഒളിവില്‍. പ്രണയവിവാഹത്തിന്റെ പേരില്‍ മകളുടെ ഭര്‍ത്താവിനെ തട്ടികൊണ്ടുപോയതില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന പശ്ചാതലത്തിലാണ് ഇവര്‍ ഒളിവില്‍ പോയത്. വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടുപോയതില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. 

പിതാവ് ചാക്കോയും അമ്മ രഹനയും അറിഞ്ഞായിരുന്നു ഇതിനായി നീക്കങ്ങള്‍ നടത്തിയതെന്ന് കേസില്‍ പിടിയിലായ നിയാസിന്റെ ഉമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ വണ്ടി വാടകയ്‌ക്കെടുക്കാന്‍ നിയാസിനോട് ഇരുവരും ആവശ്യപ്പെട്ടിരുന്നെന്നും നിയാസ് മടിച്ചപ്പോള്‍ ചാക്കോയും രഹനയും നിര്‍ബന്ധിച്ചെന്നും നിയാസിന്റെ ഉമ്മ ലൈല ബീവി മാധ്യമങ്ങളോട് പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ വാഹനം ഓടിച്ചിരുന്ന നിയാസ് ഡിവൈഎഫ്‌ഐ തെന്മല യൂണിറ്റ് സെക്രട്ടറിയാണ്.

അതേസമയം കേസില്‍ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതികള്‍ വിദേശത്തേക്ക് കടക്കുന്നതു തടയുകയാണ് ലക്ഷ്യം. തെന്മല സ്വദേശി നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പെടെ 10 പേരാണ് കേസില്‍ പ്രതികളായുളളത്. മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്. കെവിന്റേത് ദുരഭിമാനക്കൊലയായി വിലയിരുത്തിയ ദേശീയ ന്യനപക്ഷ കമ്മീഷന്‍ ഡിജിപി ലോക്‌നാഥ് ബൈഹ്‌റയോട് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

നീനുവിന്റെ മാതാപിതാക്കള്‍ ഒളിവില്‍