മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു

Last Updated :20 January 2024, 12:22 am IST

News Now

ഉദുമ: പത്തുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് കട്ടിലില്‍ നിന്ന് വീണ് മരിച്ചു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു. കീഴുരിലെ മത്സ്യത്തൊഴിലാളി മുനവ്വറിന്റെയും മറിയം ഹസീലയുടെയും മകന്‍ മുഹമ്മദ് ആദിയാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 11 ഓടെ കട്ടിലില്‍ നിന്ന്് വീണ്് പരുക്കേറ്റെന്ന് പറഞ്ഞാണ് മുഹമ്മദ് ആദിനെ ദേളി സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും കുഞ്ഞ് മരിച്ചിരുന്നു. ഇതിനിടെ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈനിനും ജില്ലാ പൊലീസ് ചീഫിനും ഫോണിലൂടെ പരാതി ലഭിച്ചു.

കുട്ടിയുടെ ഉമ്മയും സംശയം പ്രകടിപ്പിച്ച് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച രാവിലെ ഉദുമ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബേക്കല്‍ എസ്‌ഐ കെപി വിനോദ് കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷമാണ് പരിയാരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തത്. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് ബേക്കല്‍ പൊലീസ് കേസെടുത്തു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്തുമാസമായ കുഞ്ഞ്  കട്ടിലില്‍ നിന്ന് വീണുമരിച്ചു