പള്‍സര്‍ സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു 

പള്‍സര്‍ സുനിക്കായി തെരച്ചില്‍ പൊലീസ് വ്യാപകമാക്കി - പ്രതികള്‍ കേരളം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പൊലീസ് - കേസില്‍ പിടിയിലായി രണ്ടു പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും 

pulsar-suni
Last Updated :19 January 2024, 11:53 pm IST
Edited by :migrator

നടിയെ ആക്രമിച്ച കേസിലെ പ്രധാന  പ്രതി പള്‍സര്‍ സുനിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.പൊലീസ് സംഘം എത്തുന്നതിന് മുമ്പാണ് പ്രതി ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ നിന്നും രക്ഷപ്പെട്ടത്. സുനിയുടെ സുഹൃത്ത് പൊലീസ് പിടിയിലായിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും
 അമ്പലപ്പുഴ കക്കായം സ്വദേശി അന്‍വറാണ് അറസ്റ്റിലായത്. അന്‍വറിനെ ആലുവയില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. സുനിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലായ മറ്റ് ആറ് പേര്‍കൂടി കേസില്‍ പ്രതികളാകും.
കേസില്‍ പള്‍സര്‍ സുനിയുടെ പങ്ക് അറിഞ്ഞതുമുതല്‍ പൊലീസ് അയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയിരുന്നു. സംഭവത്തിന്‌ശേഷം സുനി പനമ്പള്ളി നഗര്‍ പരിസരത്തുണ്ടായിരുന്നെന്നാണ് മൊബൈല്‍ ഫോണ്‍ വിവരങ്ങളില്‍ നിന്നും പൊലീസിന് ലഭിച്ചത്. പിന്നീട് ഈ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്.കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

പള്‍സര്‍ സുനിക്കായി തെരച്ചില്‍ വ്യാപകം