ചില പ്രമുഖ നടിമാരുടെ പേര് പറയാന്‍ പലയിടങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെന്നും അവരുടെ പേര് പറയാന്‍ താന്‍ ഒരുക്കമല്ലെന്നും അന്വേഷണസംഘത്ത കണ്ടിറങ്ങിയ ശേഷം ഫെനി

Last Updated :19 January 2024, 11:56 pm IST

News Now

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കി. പൊലീസ് കാണിച്ച ചിത്രത്തില്‍ നിന്ന് തന്നെ വന്നുകണ്ട പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളില്‍ ഒരാളെ തിരിച്ചറിഞ്ഞതായും ഫെനി പറഞ്ഞു.

സുനിയുടെ സുഹൃത്തുക്കള്‍ പറഞ്ഞ മാഡത്തെ കുറിച്ചു അേേന്വഷണസംഘം ചോദിച്ചതായും ഫെനി പറഞ്ഞു. എന്നാല്‍ കേസില്‍ ചില പ്രമുഖ നടിമാരുടെ പേര് പറയാന്‍ പലയിടങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെന്നും അവരുടെ പേര് പറയാന്‍ താന്‍ ഒരുക്കമല്ലെന്നും അന്വേഷണസംഘത്ത കണ്ടിറങ്ങിയ ശേഷം ഫെനി പറഞ്ഞു. 

ചെങ്ങന്നൂരില്‍ വെച്ച് പള്‍സറിന്റെ സുഹൃത്തുക്കളായ മനോജും മഹേഷും തന്നെ സമീപിച്ച കാര്യവും ഫെനി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം വ്യക്തമാകണമെങ്കില്‍ കൂടിക്കാഴ്ച നടത്തിയ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നും ഫെനി പൊലീസിനോട് പറഞ്ഞു. ജാമ്യമെടുക്കാന്‍ സഹായിക്കണമെന്നായിരുന്നു വന്നുകണ്ടവരുടെ ആവശ്യം. എന്നാല്‍ ജാമ്യം കിട്ടാന്‍ ഇടയില്ലെന്നും താന്‍ പറഞ്ഞതായും കേസിന്റെ വിവരങ്ങള്‍ പറയുന്നതിനിടെ തന്റെ ഫീസടക്കമുള്ള കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ മാഡത്തോട് ചോദിച്ച ശേഷം പറയാമെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും ഫെനി അഭിപ്രായപ്പെട്ടിരുന്നു. ഒന്നരമണിക്കൂറിലധികം സമയമാണ് പൊലീസ് ഫെനിയെ ചോദ്യം ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പള്‍സര്‍ സുനിയുടെ സുഹൃത്തിനെ ഫെനി ബാലകൃഷ്ണന്‍ തിരിച്ചറിഞ്ഞു