മണിക് സര്‍ക്കാരിന്റെ കാലത്തെ ഭരണത്തിലേക്കാണ് കേരളത്തെ പിണറായി കൊണ്ടുപോകുന്നത്. നാടിന്റെ വികസനമല്ല പാര്‍ട്ടിയുടെ വികസനമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്‌ 

Last Updated :20 January 2024, 12:13 am IST

News Now

കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ കര്‍ണാടക തെരഞ്ഞടുപ്പ് ഫലത്തിന്റെ പ്രതിഫലനമല്ല മറിച്ച് ത്രിപുരയിലെ ബിജെപി വിജയത്തിന്റെ പ്രതിഫലനമാണ് ഉണ്ടാവുകയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്‌. മണിക് സര്‍ക്കാരിന്റെ കാലത്തെ ഭരണത്തിലേക്കാണ് കേരളത്തെ പിണറായി കൊണ്ടുപോകുന്നത്. നാടിന്റെ വികസനമല്ല പാര്‍ട്ടിയുടെ വികസനമാണ് സിപിഎം ലക്ഷ്യമിടുന്നതെന്നും ത്രിപുരയിലും പാര്‍ട്ടി ഇതാണ് ചെയ്തിരുന്നതെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു

പിണറായി സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ പതിവായിരിക്കുകയാണ്. ത്രിപുരയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി രാഷ്ട്രീയ കൊലപാതകം നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലും ബിജെപി അധികാരത്തിലെത്തുന്ന കാലം വിദൂരമല്ല. ചെങ്ങന്നൂരില്‍ തെരഞ്ഞടുപ്പ് പ്രചാരണത്തിനായാണ്ബിപ്ലബ് കുമാര്‍ ദേബ്‌
ദേബ് കേരളത്തിലെത്തിയത്. കൊച്ചിയിലെത്തിയ ബിപ്ലവ് വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി മണിക് സര്‍ക്കാരിന്റെ വഴിയില്‍: വിപ്ലബ് ദേബ്