പെരിയ ഇരട്ടക്കൊലപാതക കേസിൽ ഒരാളെ കൂടി കസ്റ്റഡിയിൽ. കാസ‌ർകോട് എച്ചിലടുക്കം സ്വദേശി മുരളിയാണ് കസ്റ്റഡിയിലായത്

Last Updated :20 January 2024, 7:57 am IST

News Now

കാസ‌ർകോട്‌: പെരിയ ഇരട്ടക്കൊലപാതക കേസിൽ ഒരാളെ കൂടി കസ്റ്റഡിയിൽ. കാസ‌ർകോട് എച്ചിലടുക്കം സ്വദേശി മുരളിയാണ് കസ്റ്റഡിയിലായത്. കേസിൽ ആരോപണ വിധേയനായ ശാസ്ത ​ഗം​ഗാധരന്റെ ഡ്രൈവ‌‌‌ർ ആണ് മുരളി. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് മുരളിയാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. കൊല നടത്തിയ ശേഷം പ്രതികളെ മുരളി വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു എന്നാണ് നി​ഗമനം. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും. 

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. 
നേരത്തെ കേസിൽ ഏഴ് പേ‌ർ അറസ്റ്റിലായിരുന്നു. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയം​ഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. കേസന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യം നിലനിൽക്കെയാണ് ഒരാൾ കൂടി കസ്റ്റഡിയിലാകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെരിയ ഇരട്ടക്കൊല; ഒരാൾക്കൂടി കസ്റ്റഡിയിൽ