പൊന്നാനി താലൂക്ക് പരിധിയില്‍ മലപ്പുറം ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Last Updated :20 January 2024, 8:27 am IST

News Now

മലപ്പുറം: പൊന്നാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊന്നാനി താലൂക്ക് പരിധിയില്‍ മലപ്പുറം ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും.

സമ്പര്‍ക്കത്തിലൂടെയുളള കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും കടുത്ത നടപടിയിലേക്ക് കടക്കുന്നത്. നേരത്തെ രോഗികളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇത് പിന്‍വലിച്ചത്. അതിന് ശേഷവും സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം വര്‍ധിച്ച പശ്ചാത്തലത്തിലാണ് പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇന്നലെ മാത്രം 23 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടായത്. ഇതില്‍ 21 പേര്‍ പൊന്നാനിയിലാണ്. 55 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത് മലപ്പുറത്താണ്. 431 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ